Crime
ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി യുൾപ്പെടെ ഇരുന്നൂറോളം പ്രവർത്തകർക്കുമെതിരെ കേസ്

കണ്ണൂർ: പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയതിന് ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി യുൾപ്പെടെ ഇരുന്നൂറോളം പ്രവർത്തകർക്കുമെതിരെ കേസ്.കണ്ണൂരിൽ ഇന്നലെ നടന്ന ഹിന്ദു ഐക്യവേദിയുടെ പ്രകടനത്തിനിടെയാണ് പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയത്.
പ്രകോപനപരമായ മുദ്രാവാക്യം വിളിക്കൽ, കലാപത്തിന് ആഹ്വാനം ചെയ്യൽ, മാർഗതടസ്സം ഉണ്ടാക്കുക തുടങ്ങിയ വകുപ്പുകൾ ചേർത്താണ് വത്സൻ തില്ലങ്കേരിക്കും പ്രവർത്തകർക്കുമെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്. കണ്ണൂർ ബാങ്ക് റോഡ് മുതൽ സ്റ്റേഡിയം കോർണർ വരെയാണ് ഹിന്ദു ഐക്യവേദിയുടെ പ്രകടനം നടന്നത്. പ്രകടനം സമാപിക്കുമ്പോൾ വത്സൻ തില്ലങ്കേരി നടത്തിയ പ്രസംഗമാണ് കേസെടുക്കാൻ കാരണം.
പ്രകോപനപരമായ പ്രസംഗം ഉണ്ടാകില്ലെന്നായിരുന്നു പ്രകടനത്തിന് മുൻപ് സംഘടനാ നേതാക്കൾ അറിയിച്ചിരുന്നത്. ഈ ഉറപ്പ് ലംഘിച്ചതാണ് കേസെടുക്കാൻ കാരണം.