Connect with us

HEALTH

കർണാടകയിൽ പ്രഖ്യാപിച്ച വാരാന്ത്യ കർഫ്യൂ ഇന്ന് മുതൽ

Published

on

ബംഗളുരു:കർണാടകയിൽ കോവിഡ് വ്യാപനം വർധിച്ചതിനെത്തുടർന്ന് പ്രഖ്യാപിച്ച വാരാന്ത്യ കർഫ്യൂ ഇന്ന് മുതൽ. വെള്ളി രാത്രി 10മുതൽ തിങ്കളാഴ്ച പുലർച്ചെ അഞ്ചുവരെയാണ്​ വാരാന്ത്യ കർഫ്യൂ. രാത്രി പത്ത് മുതൽ രാവിലെ അഞ്ച് വരെ നിലവിലുള്ള രാത്രി കർഫ്യൂവിനു പുറമെയാണിത്.

ഓഫീസുകൾ തിങ്കൾമുതൽ വെള്ളിവരെ അഞ്ചു ദിവസം മാത്രം. മാളുകൾക്കും ഷോപ്പിങ് കോംപ്ലക്സുകൾക്കും തിങ്കൾമുതൽ വെള്ളിവരെ പ്രവർത്തിക്കാം. വാരാന്ത്യങ്ങളില്‍ മദ്യഷോപ്പുകളും അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ശനി, ഞായർ ദിവസങ്ങളിൽ പൊതുജനങ്ങൾക്കായി ബിബിഎംപി ബസുകൾ സർവീസ് നടത്തില്ല. അവശ്യസേവന വിഭാഗത്തിൽ ഉൾപ്പെട്ടവരെ മാത്രമേ ബസുകളിൽ അനുവദിക്കുകയുള്ളൂ.

ജനുവരി ആറു മുതൽ രണ്ടാഴ്ചത്തേക്ക്​ ആദ്യഘട്ടത്തിൽ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചിരുന്ന‌ത്. പിന്നീടിത് ഫെബ്രുവരി ആദ്യ ആഴ്ച വരെ നീട്ടി.

Continue Reading