HEALTH
സംസ്ഥാനത്ത് വീണ്ടുമൊരു സമ്പൂർണ്ണ ലോക്ക്ഡൗൺ ആലോചനയിൽ ഇല്ലെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വീണ്ടുമൊരു സമ്പൂർണ്ണ ലോക്ക്ഡൗൺ ആലോചനയിൽ ഇല്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് . സാമ്പത്തിക പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോയെ മതിയാകൂ. പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ കർശനമാക്കും. സമ്പൂർണ്ണ ലോക്ക്ഡൗൺ ഇല്ലാത്തൊരു സാഹചര്യം നിലനിർത്താൻ ഓരോരുത്തരും വിചാരിക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ സിഎഫ്എൽടിസികടളക്കം പ്രവർത്തന സജ്ജമാക്കാനുള്ള നിർദേശങ്ങൾ കൊടുത്തിട്ടുണ്ട്. ജില്ലാ കളക്ടർമാർക്കും ജില്ലാ ആരോഗ്യ മേധാവികൾക്കും ഇത് സംബന്ധിച്ച് വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.വിദേശത്ത് നിന്നു വരുന്നവർക്ക് ക്വാറന്റീൻ നിർബന്ധമാക്കിയത് കേന്ദ്ര നിർദേശം അനുസരിച്ചാണ്. പൂർണ്ണമായ അടച്ചിടൽ ജനജീവിതത്തെ ബാധിക്കും. ലോക്ക്ഡൗണിന് സമാനമായ ഒരു നിയന്ത്രണവും ഇപ്പോൾ ആലോചനയിൽ ഇല്ലെന്നും മന്ത്രി അറിയിച്ചു.