Crime
പങ്കാളികളെ പരസ്പരം കൈമാറിയെന്ന കേസില്‍ കോട്ടയം സ്വദേശിനിയെ പീഡിപ്പിച്ചത് 9 പേർ

കോട്ടയം: സമൂഹമാധ്യമങ്ങൾ വഴി പങ്കാളികളെ പരസ്പരം കൈമാറിയെന്ന കേസില്‍ കോട്ടയം സ്വദേശിനിയെ പീഡിപ്പിച്ചത് 9 പേരെന്ന് കണ്ടെത്തല്‍. ഇവരില്‍ 6 പേരാണ് ഇപ്പോൾ പിടിയിലായത്. പിടിയിലാകാനുള്ള 3 പേരില്‍ കൊല്ലം സ്വദേശി വിദേശത്തേക്ക് കടന്നതായാണ് സൂചന.
കോട്ടയം സ്വദേശിനി നല്‍കിയ പരാതിയിലെ 9 പേരില്‍ 5 പേരും ഭാര്യമാരുമായാണ് പാര്‍ട്ടിക്കെത്തിയത്. 4 പേര്‍ തനിച്ചാണ് എത്തിയത്. തനിച്ച് വരുന്നവരെ ‘സ്റ്റഡുകള്‍’ എന്നാണ് അറിയപ്പെടുന്നതെന്നും സംഘത്തിന് ഇവര്‍ 14,000 രൂപ നല്‍കണമെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ ഏഴു സമൂഹമാധ്യമ ഗ്രൂപ്പുകൾ നിരീക്ഷണത്തിലാണ്. ഏഴു ഗ്രൂപ്പുകളിലായി അയ്യായിരത്തിനു മുകളിൽ അംഗങ്ങളുണ്ട്. ഇവരിൽ വിവാഹം കഴിഞ്ഞ് ഒരുവർഷം പോലുമാകാത്തവരും 20 വർഷം പിന്നിട്ടവരും ഉൾപ്പെടുന്നു. ആദ്യം ചിത്രങ്ങളും പ്രാഥമിക വിവരങ്ങളും പങ്കുവയ്ക്കും. പിന്നീട് വിഡിയോകോൾ നടത്തും. അതിനു ശേഷമാണ് കൂടിച്ചേരൽ. കൂടിച്ചേരലുകൾ ഏറെയും വീടുകളിലാണ് നടത്തുന്നത്
വിരുന്നു കാർ എന്ന നിലയിലാണ് ഇവർ വീടുകളിൽ എത്തുക.കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.