Connect with us

NATIONAL

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം: ഓപ്പറേഷന്‍ ദുരാചാരിയുമായ് യോഗി സര്‍ക്കാര്‍

Published

on

ലഖ്നൗ:സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി പുതിയ നീക്കവുമായി യുപി സര്‍ക്കാര്‍. ഇത്തരം കുറ്റകൃത്യത്തിലേര്‍പ്പെടുന്നവരുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടെ പ്രസിദ്ധപ്പെടുത്തുന്ന ഓപ്പറേഷന്‍ ദുരാചാരി എന്നതാണ് പുതിയ പദ്ധതി. സ്ത്രീകള്‍ക്കെതിരായ എല്ലാത്തരം കുറ്റകൃത്യങ്ങളും ‘ഓപറേഷന്‍ ദുരാചാരി’ യില്‍ ഉള്‍പ്പെടുത്തും.

കുറ്റം തെളിയുന്നത് പ്രകാരം ആളുകളുടെ ചിത്രവും പേരും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കും. ഇത്തരം കേസുകള്‍ വനിതാ പൊലീസുദ്യോഗസ്ഥര്‍ മാത്രമാകും കൈകാര്യം ചെയ്യുക.

സര്‍ക്കിള്‍ ഓഫീസ് മുതല്‍ താഴെ തലങ്ങളില്‍ ഉള്ള ഉദ്യോഗസ്ഥര്‍ ഇക്കാര്യങ്ങള്‍ ഉറപ്പു വരുത്തണം. ഇതിനൊപ്പം സ്ത്രീകളെ ശല്യം ചെയ്യുന്നവര്‍ക്കെതിരെയുള്ള ആന്റി റോമിയോ സ്‌ക്വാഡിന്റെ പ്രവര്‍ത്തനം സംസ്ഥാനമൊട്ടാകെ ശക്തിപ്പെടുത്താനും മുഖ്യമന്ത്രി യോഗി നിര്‍ദേശം നല്‍കിയിട്ടുണ്ട്

Continue Reading