HEALTH
പൊതു ചടങ്ങിന്150 പേർ മാത്രം സി.പി.എം മെഗാ തിരുവാതിരക്ക് 550 പേരുമാകാം

തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തി സി പി എം. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പാറശാലയിൽ മെഗാ തിരുവാതിര. പൊതു ചടങ്ങിന്150 പേർ മാത്രം മതിയെന്ന സർക്കാർ ഉത്തരവ് കഴിഞ്ഞ ദിവസമാണ് ഇറങ്ങിയത്. ഇതിനിടെ ഇത്രയും പേരെ പങ്കെടുപ്പിച്ച് മെഗാ തിരുവിതി ര സംഘടിപ്പിച്ചതാണ് വിവാദമാകുന്നത്. അഞ്ഞൂറ്റി അൻപതോളം പേരാണ് പങ്കെടുത്തത്
സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉൾപ്പടെയുള്ള നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു തിരുവാതിര. പാറശാലയില്‍ ഈ മാസം 14ന് ആരംഭിക്കുന്ന സി പി എം ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായാണ് മെഗാ തിരുവാതിര സംഘടിപ്പിച്ചത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ പാറശാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പൊതുസ്ഥലങ്ങളിൽ നടക്കുന്ന പരിപാടികൾക്ക് പരമാവധി 150 പേർ മാത്രമേ പങ്കെടുക്കാവൂ എന്ന ഉത്തരവ് നിലനിൽക്കെയാണ് അഞ്ഞൂറ്റി അൻപതോളം പേരെ പങ്കെടുപ്പിച്ച് തിരുവാതിര നടത്തിയത് .