Connect with us

Crime

88 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 20കാരൻ പിടിയിൽ

Published

on

കോട്ടയം: ഒറ്റയ്ക്ക് താമിച്ചിരുന്ന 88 വയസ്സുള്ള വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച 20കാരൻ പിടിയിൽ. കോട്ടയം കിടങ്ങൂരിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. കാഞ്ഞിരക്കാട്ട് പ്രസാദ് വിജയന്‍ (20) ആണ് കിടങ്ങൂര്‍ പൊലീസിന്‍റെ പിടിയിലായത്. 

തിങ്കളാഴ്ച ഉച്ചയ്ക്ക് വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. മക്കള്‍ വിവാഹശേഷം മാറി താമസിക്കുന്നതിനാൽ വീട്ടിൽ ഒറ്റയ്ക്കായിരുന്നു വയോധിക. ബലപ്രയോഗത്തില്‍ പരിക്ക് പറ്റിയ വയോധിക ആശുപത്രിയില്‍ചികിത്സ തേടി. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രസാദിനെ പൊലീസ് സംഘം ഒളിസ്ഥലത്തുനിന്നാണ് പിടികൂടിയത്. 

കിടങ്ങൂര്‍ എസ്.എച്ച്.ഒ. ബിജു കെ.ആര്‍., എസ്.ഐ. കുര്യന്‍ മാത്യു, എ.എസ്.ഐ. ബിജു ചെറിയാന്‍, ആഷ് ചാക്കോ, സിനിമോള്‍, സുനില്‍കുമാര്‍, അരുണ്‍, മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Continue Reading