Connect with us

HEALTH

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ രണ്ടര ലക്ഷത്തിലേക്ക് സംസ്ഥാനത്ത്കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചേക്കും

Published

on

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ രണ്ടര ലക്ഷത്തിലേക്ക്. കഴിഞ്ഞ ദിവസത്തേക്കാൾ അരലക്ഷത്തിന്റെ വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ച 1,94,720 പേർക്കായിരുന്നു വൈറസ് ബാധ സ്ഥിരീകരിച്ചത്

മേയ് 26ന് ശേഷം ആദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. വൈകിട്ട് നാലരയ്ക്കാണ് യോഗം. ഇതിൽ ഓരോ സംസ്ഥാനത്തിന്റെയും സാഹചര്യം വിലയിരുത്തും

ഇതിനിടെ ഒമിക്രോണും  കുതിച്ചുയര്‍ന്നതോടെ കേരളത്തിൽ വീണ്ടും അവലോകനയോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ചേരുന്ന യോഗത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചേക്കും. സ്കൂളുകളുടെയും ഓഫിസുകളുടെയും പ്രവര്‍ത്തനത്തിലടക്കം നിയന്ത്രണം വേണമെന്ന് ഉദ്യോഗസ്ഥ തലത്തില്‍ ആവശ്യം ഉയര്‍ന്നു. അതേ സമയം സ്കൂളുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ വേണമോ എന്ന വിഷയം മന്ത്രി വി. ശിവൻകുട്ടി ഇന്നു 11നു മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യും. 

Continue Reading