HEALTH
സ്‌കൂളുകള്‍ അടക്കുന്ന കാര്യത്തില്‍ നാളെ തീരുമാനം

തിരുവന്തപുരം: കേവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ അടക്കണമോ വേണ്ടയോയെന്ന കാര്യത്തില്‍ നാളെ തീരുമാനിക്കും.മുഖ്യമന്ത്രിയുമായ് വിദ്യാഭ്യാസ മന്ത്രി കെ.ശിവന്‍കുട്ടി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തീരുമാനം. നാളെ ആരോഗ്യ വിദഗ്ധരുമായ് ചര്‍ച്ച നടത്തും. തുടര്‍ന്ന് നാളെ വൈകിട്ട് നടക്കുന്ന അവലോകന യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമാകും. .അവലോകന യോഗത്തിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.