Connect with us

Crime

നടൻ ദിലീപിന്റെ ആലുവയിലെ വീട്ടിൽ പോലീസ് റയ്ഡ്

Published

on

കൊച്ചി. നടിയെ ആക്രമിച്ച കേസുമായ് ബന്ധപ്പെട്ട തെളിവ് ശേഖരണത്തിന് നടൻ ദിലീപിന്റെ ആലുവയിലെ വീട്ടിൽ റയ്ഡ്.അന്വേഷണ ഉദ്യോസ്ഥൻ ഉൾപ്പടെയുള്ളവരെ വധിക്കുന്നതിനു ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആലുവയിലെ വീട്ടിൽ പൊലീസ് റെയ്ഡ്. നാലു പൊലീസ് വാഹനങ്ങളാണ് ദിലീപിന്റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയിരിക്കുന്നത്. റവന്യൂ, ക്രൈംബ്രാഞ്ച് സംയുക്ത സംഘമാണ് പരിശോധനയ്ക്ക് എത്തിയിരിക്കുന്നത് . ദിലീപിന്റെ ആലുവയിലെ വീട്ടിലും നിർമാണ കമ്പനി ഗ്രാൻഡ് പ്രൊഡക്ഷൻസ് ഓഫിസിലും സഹോദരൻ അനൂപിന്റെ വീട്ടിലുമാണ് റെയ്ഡ് നടക്കുന്നത്.

Continue Reading