Connect with us

Crime

ദിലീപിനെ സഹായിച്ച വിഐപി കോട്ടയം സ്വദേശിയായ വ്യവസായി?

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ സഹായിച്ച വിഐപിയെ കുറിച്ച് അന്വേഷണ സംഘത്തിന് വ്യക്തമായ സൂചന കിട്ടിയതായി റിപ്പോര്‍ട്ടുകള്‍.കോട്ടയം സ്വദേശിയായ വ്യവസായിയാണ് ഈ പറയപ്പെടുന്ന വിഐപി എന്നാണ് അറിയുന്നത്.

സാക്ഷി ബാലചന്ദ്രകുമാര്‍ ഇയാളെ തിരിച്ചറിഞ്ഞതായാണ് സൂചന. രാഷ്ട്രീയ ബന്ധം കൂടിയുള്ള വ്യക്തി ഹോട്ടല്‍ ബിസിനസുമായി ബന്ധപ്പെട്ട ആളാണെന്ന് അന്വേഷണ സംഘവും പറയുന്നത്. സ്ഥിരീകരിക്കാന്‍ ശബ്ദസാമ്പിള്‍ പരിശോധിക്കും.

ബാലചന്ദ്രകുമാര്‍ സിനിമാചര്‍ച്ചയ്ക്കായി നടന്റെ വീട്ടിലുണ്ടായിരുന്ന ദിവസം ഈ പറയപ്പെടുന്ന വിഐപി അവിടെ എത്തിയിരുന്നു. കേസിന്റെ അന്വേഷണത്തില്‍ നിന്നും ഡിജിപി ബി സന്ധ്യയെ ഒഴിവാക്കണമെന്ന് ദിലീപിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഈ വിഐപി ഒരു മന്ത്രിയെ നേരിട്ട് വിളിച്ചു പറഞ്ഞിരുന്നു. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ എന്തുചെയ്യണമെന്ന് നമ്മള്‍ തീരുമാനിക്കു’മെന്നുമാണ് അന്ന് വിഐപി ഫോണില്‍ പറഞ്ഞതെന്നും ബാലചന്ദ്രകുമാറിന്റെ മൊഴിയിലുണ്ട്.

Continue Reading