HEALTH
കേരളത്തിലിപ്പോഴുണ്ടായിരിക്കുന്ന കൊവിഡ് വ്യാപനം അതിരൂക്ഷം. കർശന ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: രണ്ടാം തരംഗത്തെ അപേക്ഷിച്ച് കേരളത്തിലിപ്പോഴുണ്ടായിരിക്കുന്ന കൊവിഡ് വ്യാപനം അതിരൂക്ഷമാണെന്നും കർശന ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.. അമേരിക്കയിലുള്ള മുഖ്യമന്ത്രി ഓൺലൈൻ വഴി മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. സംസ്ഥാനത്ത് കടുത്ത നിയന്ത്രങ്ങൾ ഏർപ്പെടുത്താൻ ഉടൻ തീരുമാനമെടുക്കും.
നാളെ വൈകിട്ട് നടക്കുന്ന അവലോകന യോഗത്തിലാണ് തീരുമാനമെടുക്കുക. സമ്പൂർണ അടച്ചിടലുണ്ടാകില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. രണ്ടാം തരംഗത്തെ അപേക്ഷിച്ച് ആശുപത്രികളിൽ അഡ്‌മിറ്റ് ചെയ്യേണ്ട രോഗികളുടെ എണ്ണത്തിൽ കുറവ് സംഭവിച്ചിട്ടുണ്ട്. എങ്കിലും ആശുപത്രി സൗകര്യങ്ങൾ ആവശ്യത്തിനുണ്ടെന്നും സർക്കാർ വ്യക്തമാക്കി. കോളേജുകളും സ്കൂളുകളും പൂർണ്ണമായും അടക്കാനും തീരുമാനമുണ്ട്.