Connect with us

HEALTH

സംസ്ഥാനത്ത് അതി തീവ്ര മൂന്നാംതരംഗമെന്ന് ആരോഗ്യമന്ത്രി

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മൂന്നാംതരംഗമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മൂന്നാംതരംഗം തുടക്കത്തില്‍ തന്നെ അതിതീവ്രമാണ്.  ഡെല്‍റ്റ, ഒമിക്രോണ്‍ വൈറസുകളാണ് വ്യാപനത്തിന് കാരണം. ഡെല്‍റ്റയേക്കാള്‍ അഞ്ചോ ആറോ ഇരട്ടി ഒമിക്രോണിന് വ്യാപനമുണ്ടെന്നും രാഷ്ട്രീയ കക്ഷിഭേദം മറന്ന് ഈ പ്രതിസന്ധിയെ നേരിടണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഒമിക്രോണിന് മണവും രുചിയും നഷ്ടപ്പെടുന്ന ലക്ഷണം കുറവാണ്. 17 ശതമാനം പേര്‍ക്ക് മാത്രമാണ് ഈ ലക്ഷണങ്ങള്‍ കണ്ടത്. അതിനാല്‍ ജലദോഷം ഉണ്ടെങ്കില്‍ കൊവിഡ് പരിശോധന നടത്തണം. ഒമിക്രോണ്‍ വന്ന് പോവട്ടെ എന്ന് കരുതരുത്. ഒമിക്രോണ്‍ നിസ്സാര വൈറസാണെന്ന പ്രചാരണം തെറ്റാണ്. പോസ്റ്റ് കൊവിഡ് രോഗങ്ങള്‍ ഒമിക്രോണിലും കാണാന്‍ സാധിക്കും.

ക്ലസ്റ്റര്‍ രൂപപ്പെടല്‍ ഒഴിവാക്കാന്‍ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം. ഈ മാസം 1508 ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് രോഗം വന്നു. മരുന്ന് ക്ഷാമമെന്നത് വ്യാജപ്രചാരണമാണ്. മോണോക്ലോണല്‍ ആന്റിബോഡി ചികിത്സ ഒമിക്രോണിന് ഫലപ്രദമല്ല. . പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ ഒരുമിച്ച് നില്‍ക്കണം. ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പുകള്‍ അവഗണിക്കരുതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Continue Reading