Connect with us

HEALTH

ഒമിക്രോൺ വകഭേദം ഇന്ത്യയിൽ സമൂഹ വ്യാപന ഘട്ടത്തിൽ

Published

on


ന്യൂഡൽഹി: കോവിഡിന്റെ ഒമിക്രോൺ വകഭേദം ഇന്ത്യയിൽ സമൂഹ വ്യാപന ഘട്ടത്തിലാണെന്നും മെട്രോ നഗരങ്ങളിൽ ഇത് പ്രബലമാണെന്നും ഇൻസാകോഗിന്റെ വെളിപ്പെടുത്ത. വിവിധ സംസ്ഥാനങ്ങളിൽനിന്ന് വൈറസ് സാംപിളുകൾ ശേഖരിച്ച് അവയുടെ ജനിതക പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ രൂപവത്കരിച്ച പത്ത് ദേശീയ ലബോറട്ടറികളുടെ കൺസോർഷ്യമാമാണ് ഇൻസാകോഗ് (INSACOG-ഇന്ത്യൻ സാർസ് കോ വി-2 കൺസോർഷ്യം ഓഫ് ജീനോമിക്സ്).

ഒമിക്രോണിന്റെ സാംക്രമിക ഉപ വകഭേദമായ BA.2 ലൈനേജ് രാജ്യത്ത് ഗണ്യമായി കണ്ടെത്തിയിട്ടുണ്ടെന്നും ഇവർ പുതുതായി ഇറക്കിയ ബുള്ളറ്റിൻ പറയുന്നു. ഭൂരിഭാഗം ഒമിക്രോൺ കേസുകളും രോഗലക്ഷണങ്ങൾ ഇല്ലാത്തതോ സൗമ്യമായതോ ആണെങ്കിലും ഈ ഘട്ടത്തിൽ ആശുപത്രി പ്രവേശനവും ഐസിയു കേസുകളും വർധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ എടുത്തു പറയുന്നു.

ഒമിക്രോൺ ഇപ്പോൾ ഇന്ത്യയിൽ സമൂഹവ്യാപനത്തിലാണ്. പുതിയ കേസുകൾ ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒന്നിലധികം മെട്രോകളിൽ ഒമിക്രോൺ ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്. അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട B.1.640.2 വകഭേദം നിരീക്ഷിച്ചുവരുന്നതായും ഇൻസാകോഗ് പറഞ്ഞു.

Continue Reading