Crime
തലകീഴായി ദേശീയപതാക ഉയർത്തിയത് വിവാദമാവുന്നു

കാസർകോട്∙ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മന്ത്രി അഹമ്മദ് ദേവർകോവിൽ തലകീഴായി ദേശീയപതാക ഉയർത്തിയത് വിവാദമാവുന്നു. സംഭവത്തിനു പിന്നാലെ മന്ത്രി ജില്ലാ പൊലീസ് മേധാവിയെയും എഡിഎമ്മിനെയും വിളിപ്പിച്ചു. സംഭവത്തിൽ എഡിഎം അന്വേഷണത്തിന് ഉത്തരവിട്ടു. എസ്പിക്കാണ് അന്വേഷണ ചുമതല. അതേ സമയം സംഭവം ദൗർഭാഗ്യകരമാണെന്നും റിഹേഴ്സൽ നടത്താത്തതു വീഴ്ച്ചയാണെന്നും, നടപടി വേണമെന്നും കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു.
മന്ത്രി രാജി വെക്കണമെന്ന് ബി.ജെ.പി ആവശ്യ ട്ടു. സാമൂഹ്യ മാധ്യമങ്ങളിലും മന്ത്രിക്കെ തിരെ കടുത്ത വിമർശനങ്ങൾ ഉയരുകയാണ്.