KERALA
ലോകായുക്തയുടെ നിയമ അധികാരം നിയന്ത്രിക്കാനുള്ള തീരുമാനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച് സിപിഐ
തിരുവനന്തപുരം: ലോകായുക്തയുടെ നിയമ അധികാരം നിയന്ത്രിക്കാനുള്ള ഓർഡിനൻസ് ഇറക്കാനുള്ള തീരുമാനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്ത്. അഭിപ്രായം സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടാണ് ഓർഡിനൻസ് ഇറക്കിയതെന്ന് കാനം പറഞ്ഞു.നിയമസഭ സമ്മേളിക്കാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെ സഭയിൽ ഒരു ബില്ലായി അവതരിപ്പിച്ചാൽ എല്ലാവർക്കും ഇതിനെ കുറിച്ച് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം കിട്ടും. അത് നിഷേധിക്കപ്പെട്ടതാണ് ഇതിനെ വിവാദത്തിലേക്ക് നയിച്ചത്. ആവശ്യമായ രാഷ്ട്രീയ കൂടിയാലോചനകൾ നടന്നിട്ടില്ല എന്നത് ഒരു സത്യമാണെന്നും’ കാനം പറഞ്ഞു.
ഇടതുമുന്നണി പോലും അറിയാതെയാണ് മന്ത്രിസഭ ഓർഡിനൻസ് ഇറക്കാനുള്ള തീരുമാനമെടുത്തത്. ഭരണപരമായ കാര്യങ്ങൾക്ക് ഓർഡിനൻസ് ഇറക്കുന്ന കാര്യം മുന്നണിയിലോ പാർട്ടിയിലോ ചർച്ചചെയ്യുന്ന രീതിയില്ല. എന്നാൽ, ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്തുന്ന നടപടി സി.പി.എമ്മിന്റെയും എൽ.ഡി.എഫിന്റെയും പൊതുനിലപാടിൽനിന്നുള്ള നയപരമായ മാറ്റമാണ്
ഓർഡിനൻസിനെതിരെ പ്രതിപക്ഷം ശക്തമായി എതിർപ്പ് പ്രകടിപ്പിച്ച് വരുന്നതിനിടെയാണ് എൽഡിഎഫിലെ പ്രധാനപാർട്ടി സർക്കാർ നിലപാടിനെതിരെ വിയോജിപ്പ് അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
