HEALTH
മൂന്നാം തരംഗത്തിന്റെ മൂർധന്യത നേരത്തെ ആകാൻ സാധ്യത. സമൂഹ അടുക്കളകൾ വീണ്ടും തുടങ്ങും

തിരുവനന്തപുരം :പഞ്ചായത്തുകൾ കേന്ദ്രീകരിച്ചു കോവിഡ് പ്രതിരോധ പ്രവർത്തനം ശക്തമാക്കാൻ മന്ത്രിസഭായോഗ തീരുമാനം. ആവശ്യമെങ്കിൽ സമൂഹ അടുക്കളകൾ വീണ്ടും തുടങ്ങാനും തീരുമാനിച്ചു. കോവിഡ് വ്യാപനം ഉയർന്നു നിൽക്കുകയാണ്. മൂന്നാം തരംഗത്തിന്റെ മൂർധന്യത നേരത്തെ ആകാമെന്നും യോഗം വിലയിരുത്തി. ഇതേ തുടർന്നാണ് സമൂഹ അടുക്കളകൾ വീണ്ടും തുറക്കുന്നതുൾപ്പെടെ തീരുമാനിച്ചത്.
ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ ഒരുക്കങ്ങൾ വിലയിരുത്താൻ യോഗം വിളിക്കണം. ആരും പട്ടിണി കിടക്കാനുള്ള സാഹചര്യം ഉണ്ടാകരുത്. പഞ്ചായത്തുകളിലെ ഒരുക്കം വിലയിരുത്താൻ പ്രസിഡന്റുമാരുടെ യോഗം വിളിക്കും.
ഒരു കുടുംബത്തിലെ മുഴുവൻ ആളുകൾക്കും രോഗം വരുന്ന സാഹചര്യമാണെന്ന് യോഗം വിലയിരുത്തി.