Connect with us

KERALA

വാവാ സുരേഷിന്‍റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

Published

on

കോട്ടയം: മൂര്‍ഖന്‍ പാമ്പിൻ്റെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന വാവാ സുരേഷിന്‍റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. തലച്ചോറിൻ്റെ പ്രവർത്തനത്തിൽ നേരിയ പുരോഗതിയുണ്ട്. കൂടാതെ ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലായെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വാവ സുരേഷ് മരുന്നുകളോട് പ്രതികരിക്കുന്നത് ആശ്വാസകരമാണ്.

വാവാ സുരേഷിൻ്റെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനായി ഡോക്റ്റർമാരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജ് സൂപ്രണ്ട് , അസിസ്റ്റന്റ് സൂപ്രണ്ട് എന്നിവരുടെ മേല്‍നോട്ടത്തിൽ ചികിത്സ പുരോഗമിക്കുകയാണ്.

വാവാ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നേരത്തെ വ്യക്തമാക്കിയിരുന്നു. സുരേഷിന്‍റെ ചികിത്സക്കായി ഡോക്ടര്‍മാരുടെ വിദഗ്ധ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

പിടികൂടിയ പാമ്പിനെ ചാക്കില്‍ കയറ്റുന്നതിനിടെയാണ് വാവാ സുരേഷിന് കടിയേറ്റത് തുടയില്‍ പാമ്പ് കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

Continue Reading