Crime
കണ്ണൂരിൽ ഹോട്ടൽ ഉടമയെ കുത്തിക്കൊന്നു

കണ്ണൂർ :കണ്ണൂരിൽ ഹോട്ടൽ ഉടമയെ കുത്തിക്കൊന്നു . പയ്യാമ്പലത്തെ സുഫിമക്കാൻ ഹോട്ടൽ ഉടമ കണ്ണൂർ തായത്തെരു സ്വദേശി ജസീറാണ്(35) കൊല്ലപ്പെട്ടത്. ഹോട്ടൽ അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇന്നലെ അർദ്ധരാത്രിയോടെ ആയിക്കര മത്സ്യ മാർക്കറ്റിന് സമീപത്താണ് കൊലപാതകം നടന്നത്.
ബഹളം കേട്ട് ഓടിയെത്തിയ മത്സ്യ മാർക്കറ്റിലെ തൊഴിലാളികളും നാട്ടുകാരും ചേർന്ന് ജസിറിനെ ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കത്തി കൊണ്ട്
നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് സംശയിക്കുന്നു. കണ്ണൂർ എസിപി പി പി സദാനന്ദൻ്റെ നേതൃത്വത്തിൽ പോലിസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലാണുള്ളത്. സംഭവവുമായ് ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
……………………..