Crime
ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത് മറ്റെന്നാളത്തേയ്ക്ക് മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത് മറ്റെന്നാളത്തേയ്ക്ക് മാറ്റി.
അതിനിടെ കേസുമായ് ബന്ധപ്പെട്ട ആറ് ഫോണുകൾ ഡിജിപിയ്ക്ക് നൽകുകയാണെന്ന് കോടതി വാദത്തിനിടെ അറിയിച്ചിരുന്നു. എന്നാൽ ഈ ഘട്ടത്തിൽ ഫോണുകൾ കൈമാറരുതെന്ന് ദിലീപ് ആവശ്യപ്പെട്ടതിനെത്തുടർന്ന് എഫ് ഐ ആർ സമർപ്പിച്ചിരിക്കുന്ന ആലുവ കോടതിയ്ക്ക് ഫോണുകൾ അയക്കാമെന്ന് ഹൈക്കോടതി പറഞ്ഞു. ഈ നിർദേശം ഇരുകൂട്ടരും സമ്മതിച്ചു. ഫോൺ ലോക്ക് അഴിക്കുന്ന പാറ്റേൺ കോടതിക്ക് നൽകാമെന്നും ദിലീപ് അറിയിച്ചു. ഇതേത്തുടർന്ന് രജിസ്ട്രാർ ജനറൽ ഇന്നുതന്നെ ഫോണുകൾ ആലുവ കോടതിക്ക് കൈമാറണമെന്ന് കോടതി നിർദേശിച്ചു. അന്വേഷണ സംഘം ഫോണുകൾ ആലുവ കോടതിയിൽ നിന്ന് കൈപ്പറ്റണം.