Connect with us

Life

പ്രതിസന്ധികൾ മറികടക്കാൻ രാജ്യം പൂർണ സജ്ജമാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ

Published

on

ന്യൂഡൽഹി:  ഇന്ത്യൻ സമ്പദ് രംഗം ഈ വർഷം 9.2 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നതെന്നുംപ്രതിസന്ധികൾ മറികടക്കാൻ രാജ്യം പൂർണമായും സജ്ജമാണെന്നും ധനമന്ത്രി നിർമല സീതാരാമൻ.
ഇത് മുൻകൂട്ടി കണ്ടുള്ള പദ്ധതികളാണ് സർക്കാർ രൂപീകരിച്ചിരിക്കുന്നതെന്നും  കേന്ദ്ര ബജറ്റ് അവതരണത്തിൽ ധനമന്ത്രി  പറഞ്ഞു.

അടുത്ത 25 വർഷത്തെ സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടുകൊണ്ടുള്ള വികസന പദ്ധതികളുടെ ബ്ലൂ പ്രിന്റാണ് ഇപ്പോൾ തയ്യാറായിരിക്കുന്ന ബജറ്റ്. ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യവികസനത്തിനായി പിഎം ഗതി ശക്തി മാസ്റ്റർ പ്ലാൻ ധനമന്ത്രി പ്രഖ്യാപിച്ചു. 60 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് സർക്കാരിന്റെ അടുത്ത ലക്ഷ്യം. 14 മേഖലകളിലെ പദ്ധതികളിലൂടെ 60 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഇത് 30 ലക്ഷം കോടിയുടെ അധിക ഉത്പാദനത്തിന് വഴിയൊരുക്കും. നാല് സ്ഥലങ്ങളിൽ ലോജിസ്റ്റിക് പാർക്കുകൾ നിർമിക്കും. ദേശീയ പാതകൾ 25000 കി.മീ ആക്കി ഉയർത്തും. എൽഐസി ഐപിഒ ഉടൻ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി  പറഞ്ഞു.

രണ്ടാം മോദി സർക്കാരിന്റെ മൂന്നാമത്തെ പൂർണ ബജറ്റാണ് ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്. ബജറ്റും അനുബന്ധരേഖകളും പാർലമെന്റംഗങ്ങൾക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കാൻ മൊബൈൽ ആപ്പിന് രൂപം നൽകിയിട്ടുണ്ട്.

Continue Reading