Life
രാജ്യത്തിന് സ്വന്തമായി ഡിജിറ്റല്‍ കറന്‍സി കൊണ്ടു വരുമെന്ന് നിര്‍മലാ സീതാരാമന്‍

ന്യൂഡല്‍ഹി: പിഎം ഇ-വിദ്യയുടെ ഭാഗമായ ‘വണ്‍ ക്ലാസ് വണ്‍ ടിവി ചാനല്‍’ പരിപാടി വിപുലീകരിക്കുമെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. വിദ്യാര്‍ഥികളേയും യുവാക്കളേയും പരിഗണിച്ചുകൊണ്ടുള്ള ഒട്ടനവധി പ്രഖ്യാപനങ്ങളും ഇത്തവണത്തെ കേന്ദ്രബജറ്റിലുണ്ട്.
1 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇ-വിദ്യ പദ്ധതി ആവിഷ്‌കരിക്കുന്നുണ്ട്. വിദ്യാഭ്യാസം ഓണ്‍ലൈനാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഒരു ക്ലാസിന് ഒരു ചാനല്‍ പദ്ധതി നടപ്പാക്കും. ആധുനിക സൗകര്യങ്ങളോടെ പുതുതലമുറ അങ്കണവാടികള്‍ സജ്ജമാക്കുമെന്നും പ്രഖ്യാപനമുണ്ട്.
നിലവില്‍ 12 ചാനലുകളാണ് ലഭിക്കുന്നത്. ഇത് 200 ചാനലുകളായി ഉയര്‍ത്തും. ഒന്നുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് പരിപാടി. പ്രാദേശിക ഭാഷയില്‍ കൂടിയും സംസ്ഥാനങ്ങള്‍ക്ക് കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ ഇതുവഴി സാധിക്കുമെന്നും ധനമന്ത്രി അറിയിച്ചു.
രാജ്യത്തിന് സ്വന്തമായി ഡിജിറ്റല്‍ കറന്‍സി കൊണ്ടു വരുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റല്‍ കറന്‍സിയുടെ വിതരണം തുടങ്ങും. ബ്ലോക്ക് ചെയിന്‍ അടക്കമുള്ള സാങ്കേതിക വിദ്യങ്ങള്‍ ഉപയോഗിച്ചാവും ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുകയെന്നും ധനമന്ത്രി അറിയിച്ചു.
ഭൂമി രജിസ്‌ട്രേഷനനു ഒരു രാജ്യം, ഒരു രജിസ്‌ട്രേഷന്‍ പദ്ധതിയും പ്രഖ്യാപിച്ചു. സാധാരണക്കാര്‍ക്കും വ്യവസായികള്‍ക്കും പദ്ധതി ഒരു പോലെ ഗുണം ചെയ്യുമെന്ന് ധനമന്ത്രി. പൊതുജന നിക്ഷേപം പ്രൊത്സാഹിപ്പിക്കും. സൗരോര്‍ജ പദ്ധതികള്‍ക്ക് 19,500 കോടി വകയിരുത്തി. പൊതുജന നിക്ഷേപം പ്രോത്സാഹിപ്പിക്കും. മൂലധ നിക്ഷേപത്തില്‍ 35.4 ശതമാനം വര്‍ധന.
യുവാക്കള്‍ക്കായി 60 ലക്ഷത്തില്‍പ്പരം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. വിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യവികസത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടാണ് ഇത്തവണത്തെ ബജറ്റ്.