Connect with us

NATIONAL

കൊവിഡിന്റെ പ്രതിസന്ധിയില്‍ നിന് കരകയറാന്‍ ശ്രമിക്കുന്ന രാജ്യത്തിന് ഊര്‍ജ്ജവും ആവേശവും നല്‍കാന്‍ ലക്ഷ്യമിട്ടുള്ള ബജറ്റാണെന്ന് കേന്ദ്ര ധനമന്ത്രി

Published

on

ന്യൂഡൽഹി:കൊവിഡിന്റെ പ്രതിസന്ധിയില്‍ നിന് കരകയറാന്‍ ശ്രമിക്കുന്ന രാജ്യത്തിന് ഊര്‍ജ്ജവും ആവേശവും നല്‍കാന്‍ ലക്ഷ്യമിട്ടുള്ള ബജറ്റാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ ഇവയാണ്:

  • പ്രാദേശിക വിപണിയെ ശക്തിപ്പെടുത്താന്‍ ഒരു രാജ്യം ഒരു ഉത്പന്നം നയം പ്രോത്സാഹിപ്പിക്കും
  • ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയില്‍ 60 കോടി തൊഴിലവസരം സൃഷ്ടിക്കും
  • 2000 കിലോമീറ്റര്‍ നീളത്തില്‍ പുതിയ റെയില്‍വേ പാത കൂടി നിര്‍മ്മിക്കും
  • 25000 കിലോമീറ്റര്‍ നീളത്തില്‍ ലോകോത്തര നിലവാരത്തില്‍ ദേശീയപാത
  • മൂന്ന് വര്‍ഷത്തില്‍ 400 വന്ദേഭാരത് ട്രെയിനുകള്‍
  • അങ്കണവാടികളില്‍ ഡിജിറ്റല്‍ സൗകര്യമൊരുക്കും
  • ഡിജിറ്റല്‍ സര്‍വ്വകലാശാല സ്ഥാപിക്കും
  • രാസവള രഹിത കൃഷി പ്രോത്സാഹിപ്പിക്കും
  • ചോളം കൃഷിക്കും പ്രോത്സാഹനം നല്‍കും
  • 2.37 ലക്ഷം കോടി രൂപയുടെ വിളകള്‍ സമാഹരിക്കും
  • അഞ്ച് നദീ സംയോജന പദ്ധതികള്‍ക്കായി 46,605 കോടി വകയിരുത്തി
  • കാര്‍ഷികമേഖലയില്‍ ഡ്രോണുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും
  • നഗരങ്ങളില്‍ പൊതുഗതാഗതം ശക്തിപ്പെടുത്തും
  • ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് ബാറ്ററി സ്വാപിങ് നയം നടപ്പാക്കും
  • ഇ-പാസ്‌പോര്‍ട്ട് പദ്ധതി നടപ്പാക്കും
  • പ്രത്യേക സാമ്പത്തിക മേഖലക്ക് പുതിയ നിയമം കൊണ്ടു വരും
  • ഒരു രാജ്യം, ഒരു രജിസ്‌ട്രേഷന്‍ പദ്ധതി നടപ്പാക്കും
  • സൗരോര്‍ജ പദ്ധതികള്‍ക്ക് 19,500 കോടി വകയിരുത്തി
  • മൂലധ നിക്ഷേപത്തില്‍ 35.4 ശതമാനം വര്‍ധന
  • പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളും വാഹനങ്ങളും പ്രോത്സാഹിപ്പിക്കും
  • ആനിമേഷന്‍ വിഷ്വല്‍ ഇഫക്ട് ഗെയിമിംഗ് കോമിക് ടാസ്‌ക് ഫോഴ്‌സ് സ്ഥാപിക്കും
  • 5 ജി സ്‌പെക്ട്രം ലേലം ഈ വര്‍ഷം തന്നെ നടത്തു
  • 2025 ഓടെ ഗ്രാമങ്ങളെ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയിലാക്കും
  • 68% പ്രതിരോധ വ്യാപാരവും ഇന്ത്യയില്‍ തന്നെയാക്കും
  • ആയുധ ഇറക്കുമതി കുറയ്ക്കാനുള്ള നടപടി സ്വീകരിക്കും
  • സ്വന്തമായി ഡിജിറ്റല്‍ കറന്‍സി കൊണ്ടു വരും
  • ആദായനികുതി റിട്ടേണിന് പുതിയ സംവിധാനം കൊണ്ടുവരും
  • ഡിജിറ്റല്‍ ആസ്തികളില്‍ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി
  • വിര്‍ച്വല്‍ ആസ്തിക്ക് ഒരു ശതമാനം ടിഡിഎസും ചുമത്തി
  • സഹകരണ സര്‍ചാര്‍ജ് 7 ശതമാനമായി കുറയ്ക്കും
  • കോര്‍പ്പറേറ്റ് സര്‍ചാര്‍ജ് 7 ശതമാനമായി കുറയ്ക്കും
  • കട്ട് ആന്‍ഡ് പോളിഷ്ഡ് ഡയമണ്ടുകളുടെ കസ്റ്റംസ് തീരുവ കുറച്ചു
  • പ്രധാനമന്ത്രി ആവാസ് യോജനക്ക് കീഴില്‍ 80 ലക്ഷം വീടുകള്‍ നിര്‍മ്മിക്കും
  • സര്‍ക്കാര്‍ ജീവനക്കാരുടെ നികുതി കിഴിവ് പരിധി 14 ശതമാനമാക്കി ഉയര്‍ത്തും
  • സംസ്ഥാനങ്ങള്‍ക്ക് ഒരു ലക്ഷം കോടി രൂപ അനുവദിച്ചു
  • പ്രധാനമന്ത്രി ഗതി ശക്തി പദ്ധതിക്കായി സംസ്ഥാനങ്ങള്‍ക്ക് പണം ഉപയോഗിക്കാം.
Continue Reading