KERALA
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സ്റ്റാഫിൽ ബിജെപി നേതാവിനെ നിയമിക്കുന്നു

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സ്റ്റാഫിൽ ബിജെപി നേതാവിനെ നിയമിക്കുന്നു.. ബിജെപി സംസ്ഥാന സമിതി അംഗവും മുതിർന്ന മാധ്യമപ്രവർത്തകനുമായ ഹരി എസ്. കർത്തയെയാണ് ഗവർണറുടെ സ്റ്റാഫിൽ നിയമിക്കുന്നത്. ജന്മഭൂമി മുൻ പത്രാധിപരാണ് ഹരി എസ്. കർത്ത.
കർത്തയെ ഗവർണറുടെ അഡീഷണൽ പേഴ്സണൽ അസിസ്റ്റന്റായിട്ടാണ് നിയമിക്കുന്നത്. രാജ്ഭവനിൽ നിന്ന് നിയമനവുമായി ബന്ധപ്പെട്ട ശുപാർശയടങ്ങിയ ഫയൽ സെക്രട്ടറിയേറ്റിലെത്തി. നിയമനത്തിന് സർക്കാരിന്റെ അംഗീകാരം കൂടി ആവശ്യമുണ്ട്.