Connect with us

KERALA

ശിവശങ്കറിന്റെ പുസ്തകം സർക്കാരിനെ വെള്ളപൂശാനാണെന്ന് കെ.സുരേന്ദ്രൻ

Published

on

തിരുവനന്തപുരം: സ്വർണകള്ളക്കടത്ത് കേസിൽ സർക്കാരിനെതിരെ ആരോപണം ആവർത്തിച്ച് കെ സുരേന്ദ്രൻ. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിലൂടെ ശിവശങ്കറിന്റെ പുസ്തകം സർക്കാരിനെ വെള്ളപൂശാനാണെന്ന് തെളിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.പ്രതികൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസ്, സ്വ‌പ്‌നയുടെ ശബ്‌‌ദസന്ദേശം അന്വേഷിക്കണമെന്നും വി  ഡി  സതീശൻ
രാഷ്ട്രീയമായി കേസ് ദുരുപയോഗപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണെന്നും. ബിജെപി ഉന്നയിച്ച ആരോപണങ്ങൾ സ്വപ്ന ശരിവച്ചിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. ബാഗേജ് വിട്ടുനൽകാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പല തവണ കസ്റ്റംസിനെ വിളിച്ചു. കള്ള കേസെന്ന് തെളിയിക്കാൻ സർക്കാർ‌ നടത്തിയ ശ്രമം പൊളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബ്ദരേഖ, ബംഗളൂരു യാത്ര എന്നിവയെക്കുറിച്ച് ബിജെപി ഉന്നയിച്ച ആരോപണം സ്വപ്ന ശരിവച്ചു. സർക്കാരിന്റെ ഔദ്യോഗിക വാഹനങ്ങൾ കള്ളക്കടത്തിനായി ഉപയോഗിക്കപ്പെട്ടു എന്നും സുരേന്ദ്രൻ പറഞ്ഞു.

Continue Reading