Connect with us

Education

സ്കൂളുകളിൽ അധ്യയനം വൈകുന്നേരം വരെയാക്കിക്കൊണ്ട് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ തിങ്കളാഴ്ച ആരംഭിക്കുന്ന പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യയനം വൈകുന്നേരം വരെയാക്കിക്കൊണ്ട് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. സംസ്ഥാനത്ത് സ്കൂളുകൾ ഇതുവരെയും ഉച്ച സമയം വരെയാണ് പ്രവർത്തിച്ചിരുന്നത്.

കഴിഞ്ഞ മാസം 21 മുതൽ ഒന്നു തൊട്ട് ഒമ്പത് വരെയുള്ള ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ച മുതൽ പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യയനം വീണ്ടും ആരംഭിക്കുമ്പോൾ രാവിലെ മുതൽ വൈകുന്നേരം വരെ ക്ലാസുകൾ നടത്താനുള്ള തീരുമാനത്തിലാണ് എത്തിയത്. ഒന്നുമുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ 14ന് അധ്യയനം ആരംഭിക്കും. ഇവയുടെ സമയക്രമം ഇതുവരെ തീരുമാനമായിട്ടില്ല .

Continue Reading