KERALA
ബാബു വിനെതിരെ കേസെടുക്കില്ലെന്ന് വനം മന്ത്രി

തിരുവനന്തപുരം∙ ട്രെക്കിങ്ങിനിടെ പാലക്കാട് മലമ്പുഴ കുമ്പാച്ചി മലയിലെ പാറയിടുക്കിൽ കുടുങ്ങിയ മലമ്പുഴ ചെറാട് സ്വദേശി ആർ.ബാബു (23) വിനെതിരെ കേസെടുക്കില്ലെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയനുമായും മുഖ്യവനപാലകനുമായി ഇക്കാര്യം സംസാരിച്ചു. നടപടി നിർത്തിവയ്ക്കാൻ നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.വന മേഖലയിൽ അതിക്രമിച്ച് കടന്നതിന് ബാബുവിനെതിരെ കേസെടുക്കാൻ വനം വകുപ്പ് നീക്കം നടത്തിയിരുന്നു. അതിനിടെ ബാബുവിന്റെ കൂടെ മലകയറാൻ പോയത് പ്രായപൂർത്തിയാകാതവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരാൾ ഒമ്പതാം ക്ലാസിലും മറ്റൊരാൾ പ്ലസ് വൺ വിദ്യാർത്ഥിയുമാണ്.