Connect with us

KERALA

ട്രെയിൻ ഗതാഗതം പൂർണമായും പുനഃസ്ഥാപിച്ചു

Published

on

പുതുക്കാട് ∙ തൃശൂർ– എറണാകുളം റെയിൽപാതയിൽ പുതുക്കാട് സ്റ്റേഷനു സമീപം ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് തടസ്സപ്പെട്ട ട്രെയിൻ ഗതാഗതം പൂർണമായും പുനഃസ്ഥാപിച്ചു. അറ്റകുറ്റപ്പണികൾക്കു ശേഷം ട്രെയിനുകൾ വേഗം കുറച്ച് കടത്തിവിട്ടു തുടങ്ങി. മലബാർ എക്സ്പ്രസാണ് ആദ്യം കടന്നുപോയത്.

അപകടത്തെ തുടർന്ന് ഇന്നത്തെ പാലക്കാട്– എറണാകുളം മെമു, എറണാകുളം–കണ്ണൂർ ഇന്റർസിറ്റി, തിരുവനന്തപുരം–ഷൊർണൂർ വേണാട് എക്സ്പ്രസ്, ഷൊർണൂർ–എറണാകുളം മെമു, കോട്ടയം–നിലമ്പൂർ എക്സ്പ്രസ്, എറണാകുളം–തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ്, ഗുരുവായൂർ– എറണാകുളം എക്സ്പ്രസ് എന്നിവ പൂർണമായും റദ്ദാക്കി.

കണ്ണൂർ–ആലപ്പുഴ എക്സിക്യൂട്ടിവ് എക്സ്പ്രസ് ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും. ഗുരുവായൂർ–തിരുവനന്തപുരം ഇന്റർസിറ്റി എറണാകുളത്തുനിന്നും ഗുരുവായൂർ–പുനലൂർ എക്സ്പ്രസ് തൃപ്പൂണിത്തുറയിൽനിന്നും സർവീസ് തുടങ്ങും.

ഇരുമ്പനത്തേക്കു പോയ പെട്രോളിയം ഗുഡ്സ് ട്രെയിനിന്റെ എൻജിനും 5 വാഗണുകളുമാണ് വെള്ളിയാഴ്ച വൈകിട്ട് പാളം തെറ്റിയത്. വാഗണുകൾ കാലിയായിരുന്നു. അറ്റകുറ്റപ്പണി മൂലം വേഗം കുറവായിരുന്നതിനാലാണ്  വലിയ അപകടം ഒഴിവായത്.

Continue Reading