Connect with us

Entertainment

ഹിന്ദി സംഗീത സംവിധായകൻ ബപ്പി ലാഹിരി അന്തരിച്ചു.

Published

on

മുംബയ്: ഹിന്ദി സംഗീത സംവിധായകൻ ബപ്പി ലാഹിരി അന്തരിച്ചു. 69 വയസായിരുന്നു. മുംബയിലെ ക്രിട്ടികെയര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു മാസത്തെ ആശുപത്രി ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ തിങ്കളാഴ്ച ഡിസ്ചാര്‍ജ് ചെയ്തിരുന്നു. വീട്ടിലെത്തിയതിന് പിന്നാലെ ആരോഗ്യസ്ഥിതി മോശമായി. തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഡിസ്‌കോ ശൈലി സംഗീതത്തെ ഇന്ത്യയിൽ പ്രചരിപ്പിച്ചവരിൽ പ്രമുഖനാണ്. 1980-90 കാലഘട്ടങ്ങളിലെ ജനപ്രിയ ഗായകനാണ് ബപ്പി ലാഹിരി. വർദത്, ഡിസ്‌കോ ഡാൻസർ, നമക് ഹലാൽ,കമാൻഡോ, ഷറാബി, ഡാൻസ് ഡാൻസ് തുടങ്ങി അനവധി സൂപ്പർഹിറ്റ് ഗാനങ്ങൾക്ക് സംഗീതം നൽകി.മലയാളത്തിൽ ‘ ദ ഗുഡ് ബോയ്‌സ്’ സിനിമയിലെ പാട്ടുകൾക്ക് സംഗീതം നൽകി. 2020 ല്‍ പുറത്തിറങ്ങിയ ബാഗി 3 എന്ന ചിത്രത്തിലായിരുന്നു അവസാനം സംഗീതം നൽകിയത്. 2014ൽ പശ്ചിമ ബംഗാളിലെ ശ്രാറാംപൂരിൽ നിന്ന് ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.

Continue Reading