Education
ഹിജാബ് വിവാദത്തിന് പിന്നാലെ അടച്ച കർണാടകയിലെ കോളേജുകൾ കനത്ത സുരക്ഷയോടെ തുറന്നു

ബംഗളൂരു: ഹിജാബ് വിവാദത്തിന് പിന്നാലെ അടച്ച കർണാടകയിലെ പ്രീ യൂണിവേഴ്സ്റ്റി, ബിരുദ കോളേജുകൾ കനത്ത സുരക്ഷയോടെ തുറന്നു. ഉഡുപ്പി നഗരത്തിൽ പൂർണമായും, മറ്റു ജില്ലകളിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 200 മീറ്റർ ചുറ്റളവിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
ചില കുട്ടികൾ ഹിജാബ് ധരിച്ചു തന്നെയാണ് കോളേജ് കോം മ്പണ്ടുകളിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ചിലർ അഴിച്ചു മാറ്റാൻ തയ്യാറായിട്ടുണ്ട്. എന്നാൽ ചിലർ അധ്യാപകരോട് തർക്കിക്കുകയും ചെയ്തു,
ചിക്കമഗളൂരു ഇന്ദവാരയിലെ ഗവ. ഹൈസ്കൂളിൽ ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാർഥിനികളെ ക്ലാസിൽ കയറാൻ അനുവദിച്ചില്ല. ഇതേത്തുടർന്ന് രക്ഷിതാക്കളും അധ്യാപകരും തമ്മിലുണ്ടായ വാക്കേറ്റത്തിനൊടുവിൽ സ്കൂളിന് ഒരു ദിവസത്തെ അവധി പ്രഖ്യാപിക്കുകയായിരുന്നു. എസ്.എസ്.എൽ.സി. മാതൃകാപരീക്ഷയെഴുതാൻ വിദ്യാർഥികളെ അനുവദിക്കണമെന്നായിരുന്നു രക്ഷിതാക്കളുടെ ആവശ്യം.
ക്ലാസ് മുറിയിൽ ശിരോവസ്ത്രം ധരിക്കാൻ അനുവാദം നൽകണമെന്ന് ആവർത്തിച്ചാണ് വിദ്യാർഥിനികൾ ഹൈക്കോടതിയെ സമീപിച്ചത്.
.