Crime
രാഹുല്‍ഗാന്ധിയെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ അസം മുഖ്യമന്ത്രിക്കെതിരേ കേസ്

ഹൈദരാബാദ്: രാഹുല്‍ഗാന്ധിയെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മക്കെതിരേ തെലങ്കാനയില്‍ പൊലീസ് കേസ്. രാഹുലിന്‍റെ പിതൃത്വത്തെ ചോദ്യം ചെയ്ത് ഹിമന്ത സംസാരിച്ചതാണ് പരാതിക്ക് കാരണമായത് .തെലങ്കാന കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് രേവന്ത് റെഡ്ഡിയുടെ പരാതിയിലാണ് കേസെടുത്തത്.ഉത്തരാഖണ്ഡില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തെളിവ് ആവശ്യപ്പെട്ട് രാഹുല്‍ നടത്തിയ പ്രസ്താവനക്കെതിരെയായിരുന്നു അസം മുഖ്യമന്ത്രിയുടെ പ്രതികരണം.
മുഖ്യമന്ത്രിക്കെതിരെ ഐപിസി വകുപ്പ് 504, 505,(2) എന്നിവയാണ് ചുമത്തിയിട്ടുള്ളത്. ഹൈദരാബാദ് ജൂബിലി ഹില്‍സ് പൊലീസ് കേസെടുത്തത്. അസം മുഖ്യമന്ത്രിക്കെതിരെ തിങ്കളാഴ്ചയാണ് രേവന്ത് റെഡ്ഡി പരാതി നല്‍കിയത്.
‘ഇവരുടെ മാനസികാവസ്ഥ നോക്കൂ. ജനറല്‍ ബിപിന്‍ റാവത്ത് രാജ്യത്തിന്‍റെ അഭിമാനമായിരുന്നു. അദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ് ഇന്ത്യ പാകിസ്ഥാനില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയത്. അതിന്‍റെ തെളിവാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്. നിങ്ങള്‍ രാജീവ് ഗാന്ധിയുടെ മകന്‍ ആണോ എന്നതിന് ഞങ്ങള്‍ എപ്പോഴെങ്കിലും തെളിവ് ചോദിച്ചിട്ടുണ്ടോ? എന്‍റെ സൈന്യത്തോട് തെളിവ് ചോദിക്കാന്‍ നിങ്ങള്‍ക്കെന്തവകാശം?’ എന്നായിരുന്നു ഹിമന്തയുടെ ചോദ്യം.