Crime
തലശേരിയിൽ ക്ഷേത്ര പറമ്പിന് സമീപം ബോംബ് കണ്ടെത്തി

തലശേരി: തലശേരി ക്ക് സമീപം ക്ഷേത്ര പറമ്പിനടുത്ത് മൂന്ന് ബോംബുകൾ കണ്ടെത്തി. എരഞ്ഞോളി മലാൽ മടപ്പുരയിലെ സ്റ്റേജിന് സമീപത്തെ സ്ഥലത്താണ് ബോംബുകൾ കണ്ടത്. രണ്ട് സ്റ്റീൽ ബോംബുകളും ഒരു നാടൻ ബോംബുമാണ് കണ്ടെടുത്തത്. തലശ്ശേരി പോലീസ് ബോംബുകൾ കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച ഉച്ചക്കാണ് ബോംബുകൾ പൊതിഞ്ഞ് വെച്ച നിലയിൽ കണ്ടത്. കഴിഞ്ഞ ദിവസമാണ് ഇവിടെ തിറ മഹോത്സവം കഴിഞ്ഞത്.