Connect with us

HEALTH

കേരളക്കാർക്ക് കർണാടകത്തിലേക്ക് പ്രവേശിക്കാൻ ഇനി ആർ.ടി.സി.സി.ആർ നിർബന്ധമില്ല

Published

on


ബെംഗളൂരു: കേരളത്തിൽ നിന്ന് വരുന്നവർക്ക്  കർണാടകത്തിലേക്ക് പ്രവേശിക്കാൻ ഇനി ആർ.ടി.സി.സി.ആർ നെഗറ്റീവ് ഫലം നിർബന്ധമില്ല. ഇതു സംബന്ധിച്ച് കർണാടക സർക്കാർ ഉത്തരവിറക്കി. എന്നാൽ വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

കേരളം, ഗോവ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് നിലവിൽ കർണാടകയിൽ ആർടിപിസിആർ പരിശോധന ഫലം നിർബന്ധമാക്കിയിരുന്നത്.
ഈ രണ്ടു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കും ഇനി ആർടിപിസിആർ പരിശോധന ഫലം ആവശ്യമില്ലെന്ന് കർണാടക സർക്കാരിന്റെ ഉത്തരവിൽ വ്യക്തമാക്കി. അതേ സമയം രണ്ട് അല്ലെങ്കിൽ വാക്സിനേഷൻ പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റ് യാത്രക്കാർക്ക് അനിവാര്യമാണെന്നും പറയുന്നു.

Continue Reading