Connect with us

HEALTH

കോവിഡിനെ മറികടക്കാൻ ഇന്ത്യ ലോക രാജ്യങ്ങളെ സഹായിക്കുമെന്ന് മോദി

Published

on

ന്യൂഡൽഹി: കൊവിഡ് മഹാമാരിയെ മറികടക്കാൻ ഇന്ത്യ ലോകത്തെ സഹായിക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ വാക്സിൻ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയായാൽ ലോക ജനതയുടെ നന്മയ്ക്കായി വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഐക്യരാഷ്‌ട്രസഭയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ലോകത്തെ ഏറ്റവും വലിയ വാക്സിൻ നിർമാതാക്കളെന്ന നിലയിൽ ലോകത്തിന് ഇന്ന് ഒരു ഉറപ്പു കൂടി നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. കൊവിഡ് പ്രതിസന്ധിയെ നേരിടാൻ ഇന്ത്യയുടെ വാക്സിൻ ഉത്പാദനവും വിതരണ ശേഷിയും ലോക ജനതയ്ക്കായി ഉപകാരപ്പെടുത്തും.” മോദി പറഞ്ഞു.രാജ്യത്ത് മൂന്നാം ഘട്ട ട്രയൽ പരീക്ഷണങ്ങൾ നടന്നുവരികയാണെന്നും സുരക്ഷയും കാര്യക്ഷമതയും ഉറപ്പുവരുത്താനായി കൂടുതൽ പരീക്ഷണങ്ങൾ സഹായിക്കുമെന്നും മോദി പറഞ്ഞു. വാക്സിൻ വിതരണത്തിനായും സംഭരണ ശേഷി ഉറപ്പുവരുത്തുന്നതിനായും മറ്റു രാജ്യങ്ങളെ സഹായിക്കും. കൊവിഡ് പ്രതിസന്ധി ഘട്ടത്തിൽ 150 ഓളം രാജ്യങ്ങളിലേക്ക് ഇന്ത്യ മെഡിക്കൽ ഉപകരണങ്ങൾ അയച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Continue Reading