Connect with us

Gulf

രണ്ടു ഡോസും സ്വീകരിച്ച, യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ആര്‍ടി പിസിആര്‍ പരിശോധന ഒഴിവാക്കി

Published

on

രണ്ടു ഡോസും സ്വീകരിച്ച, യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ആര്‍ടി പിസിആര്‍ പരിശോധന ഒഴിവാക്കി

അബുദാബി : ഇന്ത്യയില്‍ നിന്ന് കൊവിഡ് വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ച, യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് യാത്രയ്ക്ക് മുമ്പുള്ള ആര്‍ടി പിസിആര്‍ പരിശോധന ഒഴിവാക്കിയതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് . ഇന്ത്യയില്‍ നിന്നും വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ചവര്‍ക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ ഇന്ത്യ എന്നിവ ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടിട്ടുണ്ട്.
യുഎഇഇന്ത്യ യാത്രക്കാര്‍ക്കുള്ള എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഗോ എയര്‍, സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ എന്നീ വിമാന കമ്പനികളുടെ പുതിയ മാര്‍ഗനിര്‍ദ്ദേശത്തിലാണ് ഇക്കാര്യം ഉള്ളത്. യത്രക്കാര്‍ ഇന്ത്യയില്‍ നിന്നുള്ള കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം.
യുഎഇയില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ചവര്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് 72 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം ഹാജരാക്കേണ്ടതുണ്ട്. എല്ലാ യാത്രക്കാരും യാത്രയ്ക്ക് മുമ്പ് 14 ദവസത്തെ യാത്രാ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അടങ്ങിയ ഫോം എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുകയുംവേണം.

Continue Reading