Connect with us

Crime

ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഏഴ് ആർ.എസ്.എസ് പ്രവർത്തകരെ കസ്റ്റഡിയിൽ ആയുധം കണ്ടെത്തി

Published

on

കണ്ണൂർ:ന്യൂമാഹിക്കടുത്ത് പുന്നോലിൽ സിപിഎം പ്രവർത്തകൻ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഏഴ് ആർ.എസ്.എസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡന്‍റും കൗൺസിലറുമായ കെ.ലിജേഷ് ഉൾപ്പടെയാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.
കൊലപാതകം നടന്ന സ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയിൽ ഇരുമ്പ് ദണ്ഡും വാളും കണ്ടെടുത്തു. സ്ഥലത്ത് ഫോറൻസിക് സംഘവും പരിശോധന നടത്തി.
സംഘർഷ സാധ്യത കണക്കിലെടുത്ത് തലശ്ശേരി മേഖലയിൽ കൂടുതൽ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. എ.സി.പി വിഷ്‌ണു പ്രദീപിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. എഡിജിപി രാഹുൽ ആർ നായർ, സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ എന്നിവർ തലശ്ശേരിയിൽ ക്യാമ്പ് ചെയ്‌ത് സ്ഥിതിഗതികൾ വിലയിരുത്തി.

Continue Reading