Connect with us

Crime

ഹരിദാസിനെ കൊലപ്പെടുത്തിയ കേസിൽ ബി.ജെ.പി നേതാവടക്കം നാലു പേർ അറസ്റ്റിൽ

Published

on

ഹരിദാസിനെ കൊലപ്പെടുത്തിയ കേസിൽ ബി.ജെ.പി നേതാവടക്കം നാലു പേർ അറസ്റ്റിൽ

തലശേരി -പുന്നോലിൽ സി.പി.എം പ്രവർത്തകൻ ഹരിദാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ നാല് ബി.ജെ.പി – ആർ.എസ്.എസ് പ്രവർത്തകരെ ന്യൂമാഹി പൊലീസ്​ അറസ്റ്റ് ചെയ്തു. ബി.ജെ.പി തലശേരി മണ്ഡലം പ്രസിഡണ്ടും കൊമ്മൽവയൽ വാർഡിലെ നഗരസഭാംഗവും കൂടിയായ കെ. ലിജേഷ് .വിവിൻ , അമൽ , സുമേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരല്ല. ഗൂഢാലോചനാ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
പുന്നോൽ കുലോത്ത് ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിലുൾപ്പട്ടവരുംസംഘർഷത്തിന് ശേഷം വിവാദ പ്രസംഗം നടത്തിയ ബി ജെ പി നേതാവുമാണ് ഇപ്പോൾ അറസ്റ്റിലായത്. തിങ്കളാഴ്ച പുലർച്ചെ ഒന്നര മണിയോടെയാണ് പുന്നോൽ താഴെ വയലിലെ കുരമ്പിൽ താഴെ കുനിയിൽ ഹരിദാസിനെ വീട്ട് മുറ്റത്തിട്ട് കൊലപ്പെടുത്തിയത്.

Continue Reading