Connect with us

NATIONAL

യോഗിയുടെ വിവാദ പ്രസ്താവനയ്ക്ക് നിയമസഭയിലും മറുപടി നൽകി പിണറായി

Published

on


തിരുവനന്തപുരം: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പ്രസ്താവനയ്ക്ക് നിയമസഭയിലും മറുപടി നൽകി മുഖ്യമന്ത്രി . ഒരു മുഖ്യമന്ത്രി രണ്ട് സംസ്ഥാനങ്ങളെ തമ്മിൽ താരതമ്യം ചെയ്യുന്നത് ശരിയല്ല.യോഗിയുടേത് ശരിയല്ലാത്ത വർത്തമാനമാണെന്നും പിണറായി പറഞ്ഞു. മുമ്പ് ട്വിറ്ററിലൂടെയും മുഖ്യമന്ത്രി യോഗിക്ക് മറുപടി നൽകിയിരുന്നു.
ശ്രദ്ധിച്ച് വോട്ട് ചെയ്തില്ലെങ്കിൽ ഉത്തർപ്രദേശ് കേരളമാകും എന്നതാണ് യോഗി നടത്തിയ വിവാദപ്രസ്താവന. യുപി ആദ്യഘട്ട പോളിംഗ് ആരംഭിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു ഈ പ്രസ്താവന നടത്തിയത്. ശ്രദ്ധിച്ച് വോട്ട് ചെയ്തില്ലെങ്കിൽ അഞ്ച് വർഷം കൊണ്ടുള്ള നേട്ടങ്ങൾ എല്ലാം ഇല്ലാതായി യുപി കേരളമോ കാശ്മീരോ ബംഗാളോ പോലെ ആകുമെന്നും തീവ്രവാദികൾ അവസരം നോക്കി ഇരിക്കുകയാണെന്നുമാണ് യോഗി പറഞ്ഞത്. തന്റെ ട്വിറ്റർ ഹാന്റിലിൽ പോസ്റ്റ് ചെയ്ത വീഡിയോയിലായിരുന്നു യോഗിയുടെ പരാമർശം.

Continue Reading