Connect with us

KERALA

ഗവർണർക്ക് പുതിയ ബെൻസ് വേണം. 85 ലക്ഷം രൂപ അനുവദിക്കണമെന്ന്സർക്കാരിന് കത്ത് നൽകി

Published

on

തിരുവനന്തപുരം: പുതിയ ബെൻസ് വാങ്ങാനുള്ള ഗവർണറുടെ നിർദേശം സർക്കാറിന്റെ പരിഗണനയിൽ. 85 ലക്ഷം രൂപ ഇതിനായി അനുവദിക്കണമെന്ന്സർക്കാരിനോട് ഗവർണർ രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട.
നിലവിലെ വാഹനം ഒന്നര ലക്ഷം കിലോമീറ്റർ ഓടി. വി വി ഐ പി പ്രോട്ടോക്കോൾ പ്രകാരം ഒരുലക്ഷം കിലോമീറ്റർ കഴിഞ്ഞാൽ വാഹനം മാറ്റണമെന്നാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് പുതിയ വാഹനം വാങ്ങാൻ ഗവർണർ സർക്കാരിന് കത്തയച്ചത്.നിലവിൽ സർക്കാരും ഗവർണറും ഇടഞ്ഞു നിൽക്കുന്ന സാഹചര്യമാണ്. ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് പരസ്യമായി തന്നെ ഗവർണർ അഭിപ്രായ ഭിന്നത വ്യക്തമാക്കിയിരുന്നു. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ടും സർക്കാരിനെ ഗവർണർ രൂക്ഷമായി വിമർശിച്ചിരുന്നു.

Continue Reading