Crime
പുന്നോലിലെ ഹരിദാസ് വധത്തിൽ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങളിലും അക്രമങ്ങളിലും ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. മുസ്ലീം ലീഗിലെ എന്‍. ഷംസുദ്ദീന്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. പുന്നോലിലെ ഹരിദാസ് വധത്തിന്റെ പശ്ചാത്തലത്തിലാണ് നോട്ടീസ് നൽകിയത്.
പുന്നോലിലെഹരിദാസ് വധം, വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍, ഗുണ്ടാവിളയാട്ടം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമം എന്നിവ ചര്‍ച്ചചെയ്യണം എന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.വിഷയത്തില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കും. സമീപകാലത്തായി സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉള്‍പ്പെടെ സഭയില്‍ ചര്‍ച്ചയാക്കുകയാണ് പ്രതിപക്ഷ ലക്ഷ്യം.