Crime
കീവ്:യുക്രെയ്ന്‍- റഷ്യ സമാധാനത്തിനു വേണ്ടി കോവളം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ പ്രത്യേക വഴിപാട്

കീവ്:യുക്രെയ്ന്‍- റഷ്യ സമാധാനത്തിനു വേണ്ടി അമ്പലത്തില്‍ പ്രത്യേക വഴിപാട് നടത്തിയതിന്‍റെ റെസീപ്റ്റാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ വൈറലാകുന്നത്. ഞായറാഴ്ചയാണ് കോവളം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലാണ് യുക്രെയ്ൻ -റഷ്യ രോഹിണി നക്ഷത്രം എന്നപേരിൽ ഐകമത്യ സൂക്താർച്ചന വഴിപാടു നേർച്ചയുണ്ടായത്. വഴിപാടുമായി ബന്ധപ്പെട്ട് സൈബർലോകത്ത് നിരവധി ട്രോളുകളും ഇതിനോടകം പ്രചരിക്കുന്നുണ്ട്.
യുദ്ധം ആറാം ദിവസത്തിലേക്കു കടക്കുമ്പോൾ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ കഴിയാതിരുന്ന റഷ്യ, രാജ്യത്ത് വാക്വം ബോംബ് ഉപയോഗിച്ചെന്ന ആരോപണവുമായി യുക്രെയ്ൻ രംഗത്ത് എത്തിയിട്ടുണ്ട്. യുഎസിലെ യുക്രെയ്ൻ അംബാസഡർ ഒക്സാന മർക്കറോവയാണ് ആരോപണവുമായി രംഗത്തെത്തിയത്. വാക്വം ബോംബുകള്‍ അഥവ തെർമോബാറിക് ബോംബുകൾ ഇതുവരെ കണ്ടുപിടിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ഭീകരമായ ആണവേതര ആയുധമാണ്.
ചുറ്റുമുള്ള വായുവിൽനിന്ന് ഓക്‌സീജൻ വലിച്ചെടുത്ത് ഉയർന്ന ഊഷ്മാവിൽ സ്ഫോടനം സൃഷ്ടിക്കാൻ കഴിയുള്ളവയാണ് വാക്വം ബോംബുകൾ. സാധാരണ സ്ഫോടനത്തെക്കാൾ ദൈർഘ്യമുള്ള സ്ഫോടന തരംഗം ഉണ്ടാകുകയും സ്‌ഫോടന പരിധിയിലുള്ള മനുഷ്യശരീരങ്ങളെ ബാഷ്പീകരിക്കുകയും ചെയ്യും. ഇതിനിടെയാണ് സമാധാനവും ഐക്യവും ഉണ്ടാകാൻ വേണ്ടി വഴിപാട് നടന്നതിന്‍റെ സ്ലിപ്പുകളും പുറത്ത് വരുന്നത്