HEALTH
ഏഴായിരം കടന്ന് ഇന്നും കോ വിഡ് രോഗികൾ. കോഴിക്കോട് 956 രോഗികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7445 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 956, എറണാകുളം 924, മലപ്പുറം 915, തിരുവനന്തപുരം 853, കൊല്ലം 690, തൃശൂർ 573, പാലക്കാട് 488, ആലപ്പുഴ 476, കോട്ടയം 426, കണ്ണൂർ 332, പത്തനംതിട്ട 263, കാസർഗോഡ് 252, വയനാട് 172, ഇടുക്കി 125 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ശിവശങ്കരൻ നായർ (87), മരിയപുരം സ്വദേശിനി ധനൂജ (90), വിതുര സ്വദേശി ശശിധരൻ പിള്ള (64), കോരാണി സ്വദേശി രാജപ്പൻ (65), തിരുമല സ്വദേശി രവീന്ദ്രൻ (73), പുതുക്കുറിച്ചി സ്വദേശി ലോറൻസ് (37), കൊല്ലം സ്വദേശിനി ഫാത്തിമ കുഞ്ഞ് (80), ആലപ്പുഴ വണ്ടാനം സ്വദേശി ജമീല (63), കോട്ടയം പല്ലം സ്വദേശിനി കൊച്ചുമോൾ (43), എറണാകുളം ആലാട്ടുചിറ സ്വദേശിനി ശകുന്തള (67), എളമക്കര സ്വദേശി ശേഖ് അക്ബർ (65), തൃശൂർ പൂത്തോൾ സ്വദേശിനി ഡെൽഫി ജോയി (57), പാലക്കാട് ചന്ദ്രനഗർ സ്വദേശി സെൽവൻ (65), കൊടേകൽ സ്വദേശി വേണുഗോപാൽ (72), കോഴിക്കോട് ചോറോട് സ്വദേശി ഹസൻ (90), തളിയിൽ സ്വദേശി ഇമ്പിച്ചി തങ്ങൾ (65), ഓർക്കട്ടേരി സ്വദേശി സദാനന്ദൻ (75), മന്നൂർ സ്വദേശിനി സുഹറ (85), കണ്ണൂർ തലശേരി സ്വദേശി അസീസ് (60), പൂവും സ്വദേശി ഇബ്രാഹിം (50), കാസർഗോഡ് തളങ്ങര സ്വദേശി എസ്.എച്ച്. കോയ (80) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 677 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 62 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 309 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 6404 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 561 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 6965 സമ്പർക്ക രോഗികളാണുള്ളത്. കോഴിക്കോട് 917, എറണാകുളം 868, മലപ്പുറം 888, തിരുവനന്തപുരം 822, കൊല്ലം 666, തൃശൂർ 561, പാലക്കാട് 464, ആലപ്പുഴ 426, കോട്ടയം 416, കണ്ണൂർ 283, പത്തനംതിട്ട 188, കാസർഗോഡ് 238, വയനാട് 151, ഇടുക്കി 77 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
97 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 19, കണ്ണൂർ 17, പത്തനംതിട്ട 13, കൊല്ലം, എറണാകുളം, കാസർഗോഡ് 9 വീതം, കോഴിക്കോട് 6, മലപ്പുറം 5, തൃശൂർ 3, കോട്ടയം 2, ആലപ്പുഴ 1, വയനാട് 4 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.