Connect with us

KERALA

തിരുവനന്തപുരത്ത് വാഹനാപകടം നാല് പേർ മരിച്ചു

Published

on

തിരുവനന്തപുരം: : എം.സി.റോഡില്‍ കിളിമാനൂര്‍ ഭാഗത്ത് ഇന്ന് പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ നാല് പേര് മരിച്ചു. ഡ്രൈവര്‍ ഉറങ്ങി പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വെഞ്ഞാറമൂട്, കഴക്കൂട്ടം സ്വദേശികളായ ഷമീര്‍, സുല്‍ഫി, ലാല്‍, നജീബ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെ തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാര്‍ നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങിവരവെയാണ് അപകടം ഉണ്ടായത്. കാറില്‍ അഞ്ചു പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ നിവാസ് എന്നയാളെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading