KERALA
പാലാരിവട്ടം പാലം പൊളി തുടങ്ങി. പൂജയോടെയാണ് പൊളിക്കൽ ആരംഭിച്ചത്

കൊച്ചി: പാലാരിവട്ടം പാലം പൊളിക്കൽ രാവിലെ പത്ത് മണിക്ക് തുടങ്ങി. ആദ്യ ദിവസങ്ങളിൽ വാഹന ഗതാഗതത്തിന് നിയന്ത്രണങ്ങളൊന്നുമുണ്ടാകില്ല. പാലം പൊളിക്കുന്നതിന് മുന്നോടിയായി രാവിലെ എട്ടരയോടെ പൂജാ കർമ്മങ്ങൾ നടന്നു. ഡി.എം.ആർ.സി, പൊലീസ്, ദേശീയപാതാ അതോറിട്ടി എന്നിവർ ഇന്ന് രാവിലെ നടത്തുന്ന സംയുക്ത പരിശോധനയ്ക്ക് ശേഷമായിരിക്കും ഗതാഗത നിയന്ത്രണത്തിൽ തീരുമാനമുണ്ടാവുക..
ഡി.എം.ആർ.സിയുടെ മേൽനോട്ടത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്‌റ്റ് സൊസൈറ്റിയാണ് പുതിയ പാലം പണിയുന്നത്. 661 മീറ്റർ ദൂരം വരുന്ന പാലത്തിന്റെ ടാർ ഇളക്കിമാറ്റുന്നതാണ് ആദ്യ ഘട്ടത്തിൽ ചെയ്യുക. നാല് ദിവസം കൊണ്ട് ഈ ജോലി തീരും. ഈ സമയം പാലത്തിന്റെ രണ്ട് വശങ്ങളിലൂടെയും വാഹനം കടത്തിവിടും.