Connect with us

HEALTH

സംസ്ഥാനത്ത് 4538 പേർക്കുകൂടി കോവിഡ്; 3997 പേർക്ക് സമ്പർക്കം വഴി

Published

on

തിരുവനന്തപുരം∙ സംസ്ഥാനത്ത് തിങ്കളാഴ്ച 4538 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 20 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ആകെ മരണം 697 ആയി. 3997 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഉറവിടം അറിയാത്തത് 249 കേസുകൾ. 67 പേർ ആരോഗ്യ പ്രവർത്തകർ. സംസ്ഥാനത്താകെ 57,879 പേർ ചികിത്സയിലുണ്ട്. 36,027 സാംപിൾ പരിശോധിച്ചു.

വിലയിരുത്തൽ യോഗം നേരത്തേ ആയതിനാൽ ഇന്നത്തെ കണക്കു പൂർണമായി ലഭ്യമായിട്ടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. രോഗവ്യാപനത്തിന്റെ തോത് നിർണയിക്കുന്ന മാനദണ്ഡങ്ങൾ പരിശോധിക്കുമ്പോൾ മുന്നിലായിരുന്നു. അതിന് ഇളക്കം വന്നു. 20 ദിവസം കൂടുമ്പോൾ രോഗികളുടെ എണ്ണം ഇരട്ടിക്കുന്നു. മരണ നിരക്ക് ദേശീയ ശരാശരിയേക്കാൾ കുറവാണ്. 0.4 %. രോഗികകളുടെ എണ്ണം വർധിച്ചതിനാനുപാതികമായി മരണപ്പെടുന്നവരുടെ എണ്ണവും വർധിച്ചു. ക്രമീകരണങ്ങൾ ശക്തമാക്കും. കുറഞ്ഞ ദിവസത്തിനിടെ വലിയ തോതിലുള്ള വർധനയാണ്.

Continue Reading