Gulf
ഷാര്‍ജ കെ.എം.സി.സി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

തലശ്ശേരി- സമാനതകളില്ലാത്ത സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കെ .എം .സി .സി പ്രവര്‍ത്തകര്‍ നാടിനും സമൂഹത്തിനും ഉദാത്തമാതൃകകളാണെന്നുംസമനുഷ്യ നിലനില്‍പ്പിന് തന്നെ ആധാരമായ കുടിവെള്ളം അര്‍ഹരായവര്‍ക്ക് എത്തിക്കാന്‍ കെ .എം. സി. സി ചെയ്ത പ്രവര്‍ത്തനം ഏറെ അഭിനന്ദനാര്‍ഹവമാണെന്നും പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ഷാര്‍ജ കെ എം സി സി കണ്ണൂര്‍ ജില്ല കമ്മറ്റി തലശ്ശേരി മണ്ഡലം ഷാര്‍ജ കെ എം സി സി ക്ക് അനുവദിച്ച നെട്ടൂര്‍ കുന്നോത്ത് നിര്‍മ്മിച്ച ഉമര്‍ ബാഫഖി തങ്ങള്‍കുടിവെള്ള പദ്ധതി മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷാര്‍ജ കെ .എം .സി .സി സംസ്ഥാന ഉപാധ്യക്ഷന്‍ അബ്ദുളള ചേലേരി അധ്യക്ഷത വഹിച്ചു. കോ ഓഡിനേറ്റര്‍ അസീസ് വടക്കുമ്പാട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കിണര്‍ നിര്‍മ്മാണത്തിനായി സൗജന്യമായി സ്ഥലം നല്‍കിയ സി .കെ അസീസിനെ ചടങ്ങില്‍ ആധരിച്ചു.അഡ്വ.കെ. എ ലത്തീഫ്,മുഹമ്മദ് മാട്ടൂല്‍,
സി .കെ .പി മമ്മു,അന്‍വ്വര്‍ അഹമ്മദ് ചെറുവക്കര, വാര്‍ഡ് മെമ്പര്‍ പി .കെ സോന,തസ്ലിം ചേറ്റംകുന്ന് ,
റഷീദ് തലായി .എം അഹമദ്,സി .കെ ഇബ്രാഹിം,കളത്തില്‍ മൊയ്തീന്‍.എം .പി അരവിന്ദാക്ഷന്‍,എം .പി അസൈനാര്‍,ടി .മഹമൂദ്,സമാന്‍ കതിരൂര്‍,കുഞ്ഞബ്ദുള്ള ഖാസിം, ഷറഫു കുന്നോത്ത് സംസാരിച്ചു. വി .സി. സജീര്‍ സ്വാഗതവും നൗഫല്‍ കുന്നോത്ത് നന്ദിയും പറഞ്ഞു.