International
വ്യോമസേനയുടെ വിമാനങ്ങള്‍ ആകാശത്ത് കൂട്ടിയിടിച്ച് നാല് മരണം

സിയോള്‍ : ദക്ഷിണ കൊറിയന്‍ വ്യോമസേനയുടെ രണ്ട് വിമാനങ്ങള്‍ ആകാശത്ത് കൂട്ടിയിടിച്ച് നാല് മരണം. തലസ്ഥാനമായ സിയോളില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ സാഷെയോണിലെ വ്യോമതാവളത്തിനടുത്ത് വച്ചായിരുന്നു അപകടം. മരിച്ച നാല് പേരും പൈലറ്റുമാരാണ്.
പരിശീലനപ്പറക്കലിനിടെ വിമാനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ പ്രതിരോധ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.