NATIONAL
കൂട്ട ബലാല്‍സംഘത്തിന് ഇരയായ പെണ്‍കുട്ടി മരിച്ചു പ്രതികള്‍ പീഡനത്തിന് ശേഷം കുട്ടിയുടെ നാവ് മുറിച്ച് മാറ്റിയിരുന്നു

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശില്‍ കൂട്ടബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി മരിച്ചു. കൂട്ടബലാല്‍സംഗത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ 19 കാരി ഡല്‍ഹി എയിംസില്‍ ചികില്‍സയിലായിരുന്നു. സെപ്റ്റംബര്‍ 14 നായിരുന്നു യുപിയിലെ ഹത്‌റാസ് ജില്ലയില്‍ വെച്ച് ദലിത് പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയായത്. കന്നുകാലികള്‍ക്ക് പുല്ലുപറിക്കാന്‍ പോയ 19 കാരിയെ നാലുപേര്‍ ചേര്‍ന്ന് പാടത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
ചെറുത്തുനിന്ന പെണ്‍കുട്ടിയെ കഴുത്തില്‍ ദുപ്പട്ട കൊണ്ട് മുറുക്കിയതിനെ തുടര്‍ന്ന് കുട്ടിയുടെ സ്‌പെനല്‍ കോഡിനും കഴുത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു. കൂടാതെ പെണ്‍കുട്ടിയുടെ കാലുകളും കൈകളും തളരുകയും ചെയ്തു. ബലാല്‍സംഗത്തിന് ശേഷം കുട്ടിയുടെ നാവ് മുറിച്ചുമാറ്റുകയും ചെയ്തിരുന്നു.
സംഭവത്തില്‍ നാലുപേര്‍ പൊലീസ് പിടിയിലായിട്ടുണ്ട്. രാമു, സന്ദീപ്, ഇയാളുടെ അമ്മാവന്‍ രവി, സുഹൃത്ത് ലവ് കുഷ് എന്നിവരാണ് പൊലീസ് പിടിയിലായത്.