HEALTH
തമിഴ്നാട്ടിൽ കൊവിഡ് നിയന്ത്രണം നീക്കി

ചെന്നൈ: കൊവിഡ് നിയന്ത്രണം നീക്കി തമിഴ്നാട്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള വിജ്ഞാപനം പിൻവലിച്ചു. പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ ഇനി മുതൽ വാക്സിനേഷൻ നിർബന്ധമില്ല. എന്നാൽ മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും തുടരണം.
തമിഴ്നാട്ടിൽ കൊവിഡ് കേസുകൾ കുത്തനെ കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ നീക്കിയത്. സംസ്ഥാനത്ത് ഇന്നലെ 23 പേർക്ക് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തില്ല.