KERALA
സില്‍വര്‍ലൈന്‍ വിഷയത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ നിലപാട് വ്യക്തമാക്കി പിണറായി

കണ്ണൂര്‍: സില്‍വര്‍ലൈന്‍ വിഷയത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ സ്വാഗത പ്രസംഗത്തിലാണ് സില്‍വര്‍ലൈന്‍ ഇടംപിടിച്ചത്.
കേരളത്തിന്റെ തെക്കുനിന്ന് വടക്കോട്ടേക്ക് 4 മണിക്കൂര്‍ കൊണ്ട് സഞ്ചരിക്കാന്‍ കഴിയുന്ന അര്‍ധ അതിവേഗ റെയില്‍പാത നിര്‍മിക്കാനുള്ള തയാറെടുപ്പിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ അന്തിമ അനുമതി നേടിയെടുക്കാനുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ട്. എന്നാല്‍, പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ പദ്ധതിക്കെതിരെ പ്രതിഷേധവുമായി രംഗത്തുണ്ടെന്നു സ്വാഗത പ്രസംഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
‘വികസന പദ്ധതികള്‍ക്കായി സ്ഥലം ഏറ്റെടുക്കുമ്പോള്‍ മതിയായ നഷ്ടപരിഹാരം ജനങ്ങള്‍ക്കു സര്‍ക്കാര്‍ ഉറപ്പുവരുത്തും. പാര്‍ട്ടി ഇക്കാര്യം വ്യക്തമാക്കി വീടുകളില്‍ വലിയ പ്രചാരണം നടത്തുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ സാമ്പത്തിക വളര്‍ച്ചയ്ക്കും സാമൂഹിക നീതിക്കും പ്രകൃതി സംരക്ഷണത്തിനും തുല്യപ്രാധാന്യം നല്‍കുമെന്നും മുഖ്യമന്ത്രി തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കി.